അമ്മാടെ വീട്
കുറെനാള് കൂടി ഇന്നു അമ്മാടെ വീട്ടില്‍ പോയി.
ആ വീട് പോകുമ്പോള്‍ എന്തൊക്കെ നഷ്ടമാകുമെന്നു ചെറിയൊരു സൂചന കിട്ടി. എല്ലാ മരങ്ങളും കായകള്‍ കൊണ്ടു നിറഞ്ഞിരുന്നു. 

പിന്നെ കുറച്ചു നേരം വെറുതെ ഇരുന്നു. ക്ഷീണം മാറിയപ്പോള്‍ ഓര്‍മകള്‍ അയവിറക്കി ഞാന്‍ അവിടുന്ന് തിരിച്ചു പോന്നു.
ചെറിപ്പഴം, ചാമ്പക്ക, ചക്ക, ജാതിക്ക, മാങ്ങ ഇതെല്ലാം തന്നെ നിറഞ്ഞു നില്‍ക്കുന്ന്നു.
പണ്ടൊക്കെ എളുപ്പം വലിഞ്ഞു കയറുമായിരുന്ന മാവില്‍ ഇന്നു ഞാന്‍ ഒരു ഏണി വച്ചു കയറി. അത് തന്നെ പേടിച്ചു പേടിച്ചു.
പണ്ടൊക്കെ എളുപ്പം വലിഞ്ഞു കയറുമായിരുന്ന മാവില്‍ ഇന്നു ഞാന്‍ ഒരു ഏണി വച്ചു കയറി. അത് തന്നെ പേടിച്ചു പേടിച്ചു.
ഒരു മരത്തില്‍ കേറിയ കാലം മറന്നു. എന്തായാലും ഒരു വിധം കേറി ഒരു വടി കൊണ്ടു കുറെ മാങ്ങ തട്ടിയിട്ടു. ഒരു നൂറു, പോട്ടെ, ഒരു അമ്പത് മാങ്ങയെന്കിലും ഞാന്‍ പറിച്ചു. കുറെ ചെറി തിന്നു. ചാമ്പക്ക തട്ടിയിട്ടപ്പോള്‍ മുഴുവന്‍ ഉറുമ്പ് കടിച്ചു.
പിന്നെ കുറച്ചു നേരം വെറുതെ ഇരുന്നു. ക്ഷീണം മാറിയപ്പോള്‍ ഓര്‍മകള്‍ അയവിറക്കി ഞാന്‍ അവിടുന്ന് തിരിച്ചു പോന്നു.
Comments